ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

Published : Sep 09, 2020, 03:48 PM ISTUpdated : Sep 09, 2020, 05:11 PM IST
ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

Synopsis

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തിലാണ്  

കല്‍പ്പറ്റ: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. രണ്ടാംതവണയാണ് തീയ്യതി നീട്ടുന്നത്. നിലവില്‍ സെപ്തംബര്‍ ഒമ്പത് വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്‍പ്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം വീണ്ടും നീട്ടി നല്‍കുന്നതിന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴക്കൂട്ടം- കാരോട് ബൈപാസിൽ അപകടം തുടർക്കഥ, പൊലീസിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; യുവാവിന്റെ കൈവശമുണ്ടായിരുന്ന കവറിൽ 73 പാക്കറ്റ് കൂൾ ലിപ്പും 44 പാക്കറ്റ് ഹാൻസും, കൈയോടെ പിടികൂടി