
കോഴിക്കോട്: മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ്-ബി ജെ പി അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് ലാത്തിവീശി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam