19 വർഷത്തെ ഇടവേളക്ക് ശേഷം എൽഡിഎഫ് തിരിച്ചുവന്നു, മിന്നും ജയത്തോടെ പിടിച്ചെടുത്തത് ബിജെപിയുടെ ഉറച്ച വാർഡ്

Published : Feb 24, 2024, 10:49 AM IST
19 വർഷത്തെ ഇടവേളക്ക് ശേഷം എൽഡിഎഫ് തിരിച്ചുവന്നു, മിന്നും ജയത്തോടെ പിടിച്ചെടുത്തത് ബിജെപിയുടെ ഉറച്ച വാർഡ്

Synopsis

വാർഡിൽ 2005ലെ തെരഞ്ഞെടുപ്പിലാണ് അവസാനം എൽഡിഎഫ് വിജയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിൽ എൽഡിഎഫ് പിടിച്ചെടുത്തത് ബിജെപിയുടെ ഉറച്ച വാർഡ്. വെള്ളാർ വാർഡിലെ തെരഞ്ഞെടുപ്പിൽ 19 വർഷത്തിന് ശേഷമാണ് എൽഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പനത്തുറ ബൈജു 151 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ 1845 നേടി  വിജയിച്ചു. ബിജെപി സ്ഥാനാർഥി വെള്ളാർ സന്തോഷ് 1694 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് ആകട്ടെ 544 വോട്ടുനേടി മൂന്നാം സ്ഥാനത്തേക്കും പോയി. 

വാർഡിൽ 6158 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇക്കുറി വോട്ടിംഗ് ശതമാനം 66.9 ആയിരുന്നു. വാർഡിൽ 2005ലെ തെരഞ്ഞെടുപ്പിലാണ് അവസാനം എൽഡിഎഫ് വിജയിച്ചത്. തുടർന്ന് 2010 ൽ യുഡിഎഫ് സീറ്റിൽ നെടുമം മോഹനൻ വിജയിച്ചു. ഇതിന് ശേഷം നെടുമം മോഹനൻ യുഡിഎഫ് വിട്ട് ബിജെപിയിലേക്ക് മടങ്ങിയതോടെ തുടന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി  മികച്ച വിജയം തുടർന്നു.

Read More.... നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു; 'വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു'

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1629 വോട്ടു നേടിയാണ് മോഹനൻ വിജയിച്ചത്. 1062 വോട്ടു നേടി  പനത്തുറ ബൈജു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മോഹനൻ്റെ നിര്യാണത്തെ തുടർന്നാണ് വെള്ളാർ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ