തീവണ്ടികളിലെ പാഴ്‌സൽ വാനിൽനിന്നും കവർച്ച; മുഖ്യപ്രതി അറസ്റ്റിൽ

By Web TeamFirst Published Sep 16, 2020, 11:19 PM IST
Highlights

ഒരു വർഷത്തിനിടയിൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാർഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ  ആണ് ഇവർ കൊള്ളയടിച്ചത്. 

കോഴിക്കോട്: തീവണ്ടികളിലെ പാഴ്‌സൽ വാനിൽനിന്നും കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസ് ആണ് അറസ്റ്റിലായത്. ആർപി.എഫ്  പ്രത്യേക ടീമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. കർണാടക സ്വദേശി മൊയ്തീൻ അടക്കമുള്ള മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ആർപിഎഫ് ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു.

ഒരു വർഷത്തിനിടയിൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാർഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ  ആണ് ഇവർ കൊള്ളയടിച്ചത്. ഒരു വർഷമായി മിക്കവാറും ട്രെയിനിൽ കയറി മോഷണം നടത്തുകയായിരുന്നു. പാലക്കാട് സെക്യൂരിറ്റി കമ്മീഷണർ മനോജ് കുമാർ നിർദേശപ്രകാരം ഇൻസ്പെക്ടർ വിജയ് സബ്ഇൻസ്പെക്ടർ ദീപക്, ഹെഡ് കോൺസ്റ്റബിൾ മനോജ് കുമാർ, പി.പി. ബിനീഷ്,  ദേവരാജൻ, സത്താർ,  ശ്രീകാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ സ്ക്വാഡാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. 

click me!