Latest Videos

ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിൽ ചോർച്ച; ഫയർഫോഴ്സെത്തി താൽക്കാലികമായി അടച്ചു, ഗതാഗതം നിർത്തിവച്ചു

By Web TeamFirst Published May 23, 2024, 11:29 AM IST
Highlights

പാചക വാതകം പൂര്‍ണ്ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കൂ.

കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച. ഫയര്‍ ഫോഴ്സ് എത്തി ചോര്‍ച്ച താൽക്കാലികമായി അടച്ചു. സംസ്ഥാന പാതയില്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്.

രാവിലെ ഏഴരയോടെയാണ് ചിത്താരിയില്‍ പാചക വാതക ടാങ്കറില്‍ നേരിയ ചോര്‍ച്ച ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചോർച്ച ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ വാഹനം റോഡരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്തു. റോട്ടര്‍ ഗേജിലാണ് ചോര്‍ച്ച ഉണ്ടായത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കര്‍.

രണ്ടര മണിക്കൂറിന് ശേഷം ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് ചോര്‍ച്ചയടച്ചത്. സംസ്ഥാന പാതയില്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പാചക വാതകം പൂര്‍ണ്ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കൂ. ടാങ്കര്‍ ഡ്രൈവര്‍ കൃത്യസമയത്ത് ചോര്‍ച്ച കണ്ട് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!