ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച; പരിഹാരം എത്രയും വേ​ഗം വേണമെന്ന ആവശ്യം ശക്തമാകുന്നു

Published : Mar 28, 2023, 07:04 AM IST
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച; പരിഹാരം എത്രയും വേ​ഗം വേണമെന്ന ആവശ്യം ശക്തമാകുന്നു

Synopsis

2012 ലാണ് ഒരു കിലോമീറ്ററോളം നീളമുള്ള പദ്ധതി പൂർത്തിയായത്. തിരൂർ - പൊന്നാനി താലൂക്കുകളെ ബന്ധിപ്പിച്ച് പാലവും ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞു നിർത്തി കൃഷിക്കും മറ്റാവശ്യങ്ങളുമായിരുന്നു ലക്ഷ്യങ്ങൾ. ഇരുപതോളം പഞ്ചായത്തുകളിലും തിരൂർ, പൊന്നാനി നഗരസഭകളിലുമുള്ള ജലക്ഷാമം പരിഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. 

മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടയ്ക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ള പദ്ധതികൾക്കൊപ്പം കാർഷിക മേഖലക്ക് വെള്ളം എത്തിക്കുക കൂടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ചോർച്ച ഇതിനൊക്കെ തടസമായി.

2012 ലാണ് ഒരു കിലോമീറ്ററോളം നീളമുള്ള പദ്ധതി പൂർത്തിയായത്. തിരൂർ - പൊന്നാനി താലൂക്കുകളെ ബന്ധിപ്പിച്ച് പാലവും ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞു നിർത്തി കൃഷിക്കും മറ്റാവശ്യങ്ങളുമായിരുന്നു ലക്ഷ്യങ്ങൾ. ഇരുപതോളം പഞ്ചായത്തുകളിലും തിരൂർ, പൊന്നാനി നഗരസഭകളിലുമുള്ള ജലക്ഷാമം പരിഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. 2013ല്‍  റഗുലേറ്ററിൽ ചോര്‍ച്ച വന്നതോടെ പ്രതിസന്ധി തുടങ്ങി. വൃഷ്ടിപ്രദേശത്തു നിന്നുള്ള വെള്ളം മറുഭാഗത്തേക്ക് ശക്തമായി ചോർന്നു വരാൻ തുടങ്ങി. വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഉപ്പുവെള്ളം ചോര്‍ച്ച വഴി തിരിച്ചു കയറുന്നതും പ്രശ്നമായി. കോടിക്കണക്കിന് രൂപ മുടക്കി വര്‍ഷങ്ങളായി ഇവിടെ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.

ചോര്‍ച്ച അടയ്ക്കാനുള്ള പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നും എത്തിച്ച ഷീറ്റുകള്‍ ഉപയോഗിച്ചാണ് പൈലിങ് നടത്തുന്നത്. കോണ്‍ക്രീറ്റ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

Read Also: അരിക്കൊമ്പനെ തളയ്ക്കാൻ എട്ട് സംഘങ്ങൾ; രൂപീകരണം ഇന്ന്, നാളെ മോക്ഡ്രിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി