പാലയൂര്‍ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ച് ഇടത്, കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ; നേര്‍ച്ച കഞ്ഞിയും കുടിച്ച് മടക്കം

Published : Mar 17, 2024, 09:03 PM IST
പാലയൂര്‍ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ച് ഇടത്, കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ; നേര്‍ച്ച കഞ്ഞിയും കുടിച്ച് മടക്കം

Synopsis

തീർത്ഥാടന ദിനം കൂടി ആയതിനാൽ തീർത്ഥാടകരോട് സ്ഥാനാർത്ഥി സൗഹൃദ സംഭാഷണം നടത്തി. 

തൃശൂര്‍: എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തീർത്ഥ കേന്ദ്രത്തിൽ അദ്ദേഹം സന്ദർശനം നടത്തിയത്. തീർത്ഥാടന ദിനം കൂടി ആയതിനാൽ തീർത്ഥാടകരോട് സ്ഥാനാർത്ഥി സൗഹൃദ സംഭാഷണം നടത്തി. 

തുടർന്ന് നേർച്ചക്കഞ്ഞി കുടിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. പി മുഹമ്മദ് ബഷീർ,  സിപിഐ ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്ബാസ് മാലിക്കുളം, സിപിഎം ലോക്കൽ സെക്രട്ടറി പി എസ് അശോകൻ, സിജി സതീശൻ, അക്ബർ കോനോത്ത്,സി.എൽ.തോമസ്, പി കെ സലീം, പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും തീർത്ഥകേന്ദ്രം സന്ദർശിച്ചു. സ്ഥാനാർത്ഥിയും നേർച്ച കഞ്ഞി കുടിച്ചാണ് മടങ്ങിയത്. നേതാക്കളായ സി എ ഗോപപ്രതാപൻ, തോമസ് ചിറമ്മൽ, കെ വി സത്താർ, ബേബി ഫ്രാൻസിസ്, അനീഷ്‌ പാലയൂർ, ലാസർ മാസ്റ്റർ നിഖിൽ ജി കൃഷ്ണൻ, സി എം മുജീബ്,ശിവൻ, വിജു, റിഷി ലാസർ, ഹക്കിം ഇമ്പാറക്, ഖലീൽ ഷാ, ജമാൽ താമരത്ത് എന്നിവർ കൂടെ ഉണ്ടായിരുന്നു.

കേരളപ്പിറവി ദിനത്തിൽ നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി; 12 ലക്ഷം കൈമാറിയത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു