മൂന്നാറിൽ പുലിയുടെ ആക്രമണം, തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Mar 21, 2022, 07:22 AM IST
മൂന്നാറിൽ പുലിയുടെ ആക്രമണം, തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

പശുവിനുള്ള പുല്ല് പറിക്കുന്നനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകിൽ പിടികുടിയത്.

മൂന്നാർ: മൂന്നാർ കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പുലിയുടെ അക്രമണത്തിൽ (Leopard Attack) നിന്ന് തൊഴിലാളി രക്ഷപ്പെട്ടത് അൽഭുതകരമായി. പശുവിനുള്ള പുല്ല് പറിക്കുന്നനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകിൽ പിടികുടിയത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലെക്ക് ഓടിമറഞ്ഞു. പുലിയുടെ നഖംകൊണ്ട് മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളേടെ മുന്നാർ റ്റാറ്റാ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ് ഇയാൾ. 

പുലിയുടെ അക്രമണത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ട സേലെരാജന്റെ കണ്ണിൽ നിന്നും ഇപ്പോഴും ഭിതി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി തോട്ടംമേഖലയിൽ പുലിയുടെയും കടുവയുടെയും സാനിദ്ധ്യം ഏറെയാണ്. തൊഴിലാളികളുടെ ഉപജിവനമാർഗ്ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും വനം വകുപ്പിനെതിരെ ഉയർന്ന് വന്നിട്ടും അധികാരികളുടെ നിസംഗതയാണ് ആക്രമണങ്ങൾ കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി