കോഴിക്കോട് മുത്തപ്പൻപുഴയിൽ നിന്ന് വ്യാജമദ്യം പിടികൂടി

By Web TeamFirst Published Jun 11, 2021, 1:41 PM IST
Highlights

ലോക്ക്ഡൌൺ നിലവിൽ വന്നതോടെ മലയോര മേഖലയിൽ വൻതോതിൽ വ്യാജമദ്യനിർമ്മാണമാണ് നടക്കുന്നത്...

കോഴിക്കോട്: തിരുവമ്പാടി പൊലീസും കൊടുവള്ളി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ മുത്തപ്പൻപുഴ പുഴയോരങ്ങളിൽ നിന്നും 140 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക്ഡൗൺ നിലവിൽ വന്നതോടെ മലയോര മേഖലയിൽ വൻതോതിൽ വ്യാജമദ്യനിർമ്മാണമാണ് നടക്കുന്നത്. ഇതിനോടകം പലയിടങ്ങളിലും പരിശോധന നടത്തി നിർമ്മാണ സാമഗ്രികൾ പിടികൂടുകയും വാഷ് ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു.

പരിശോധനകൾ കർശനമാകുമെന്ന് തിരുവമ്പാടി പൊലിസ് ഐ.പി ഓഫിസർ സുധീർ കല്ലൻ പറഞ്ഞു.  മുത്തപ്പൻപുഴയിൽ നടത്തിയ പരിശോധനക്ക് തിരുവമ്പാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കുമാരൻ, കൊടുവള്ളി എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ രാംജിത്ത്, പ്രജീഷ്, ഷിനോജ് എന്നിവർ പങ്കെടുത്തു.
 

click me!