
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റുബിക്സ് ക്യൂബുകൾ കൊണ്ട് അയ്യപ്പ രൂപം തീർത്ത് കന്നി സ്വാമിമാരായ കൊച്ചു മിടുക്കന്മാർ. ആമ്പല്ലൂരിൽ നിന്നെത്തിയ അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നീ സഹോദരങ്ങളാണ് സ്വാമിമാർക്ക് ഇടയിൽ തിളങ്ങിയത്.
ശ്രീകോവിലിനുള്ളിലെ സാക്ഷാൽ അയ്യപ്പനെ കാണാനെന്ന പോലെ ഈ അയ്യപ്പനെ കാണാനും നല്ല തിരക്കാണ്. അയ്യപ്പന് കാണിക്കയുമായി എത്തിയതാണ് കന്നി സ്വാമിമാർ. 504 റുബിക്സ് ക്യൂബുകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിലാണ് കൊച്ചുമിടുക്കന്മാർ അയ്യപ്പ രൂപം തീർത്തത്. ചേട്ടനും അനിയനും വീട്ടിൽ തല്ലു കൂടുന്നത് അവസാനിപ്പിക്കാൻ അമ്മ പഠിപ്പിച്ചതാണത്രേ ഈ വിദ്യ.
അയ്യപ്പന്‍റെ രൂപം ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെന്ന് അഭിനവ് പറഞ്ഞു. ഗാന്ധിഡി, എപിജെ അബ്ദുൾകലാം, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ രൂപം ഇതിന് മുൻപ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അഭിനവ് പറഞ്ഞു. സ്വാമിമാർക്കൊപ്പം ഇരുവരെയും അഭിനന്ദിക്കാൻ പൊലീസ് മാമനും ഓടിയെത്തി. അവർ തന്‍റെ രൂപം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. അവർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഭഗവാന്‍റെ രൂപമുണ്ടാക്കാമോ എന്ന് ചോദിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. അവരതൊക്കെ നിസ്സാരമായിട്ടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല. ഉടൻ പുറത്തിറങ്ങുന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിൽ അഭിനയിച്ചു തകർത്താണ് കന്നിസ്വാമിമാർ മലയിറങ്ങുന്നത്.
'അത് ദൈവത്തിന്‍റെ കൈ'; അത്ഭുതം കോഴിക്കോട്ടെ ഈ കൊച്ചുകുഞ്ഞിന്‍റെ രക്ഷപ്പെടൽ, മരവിപ്പ് മാറാതെ ഹാരിസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam