'ഒരൽപം മധുരം... അയ്യേ പുഴു', കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു, പരാതിയുമായി യുവാവ്

Published : Aug 02, 2026, 06:14 PM IST
chocolate worm

Synopsis

കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റിനുള്ളിൽ നിന്നാണ് പുഴുവിനേയും പുഴുവിന്റെ കൂടും കണ്ടെത്തിയത്.

കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലെറ്റിൽ പുഴു. ഇന്ന് ഉച്ചയോടെ വാങ്ങിയ എക്സ്പെയറി ഡേറ്റ് പോലും ആവാത്ത ഡയറി മിൽക്കിന്റെ ക്രിസ്പലോയുടെ 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റിൽ ആണ് പുഴുവിനെ കണ്ടത്. 2027 ജനുവരി 12 വരെ ഉപയോഗിക്കാൻ സാധിക്കുന്നതെന്നാണ് ഈ ചോക്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റിനുള്ളിൽ നിന്നാണ് പുഴുവിനേയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്നതായിരുന്നു ചോക്ലേറ്റ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയതായി അഭിലാഷ് പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാനു സമഗ്ര സംഭാവന പുരസ്കാരം ഡോ. എം ലീലാവതിക്ക്, പുരസ്കാരം പിണറായി വിജയൻ സമ്മാനിച്ചു
പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ ചുവരിൽ തീർത്തത് മാൻഹോൾ, സാധനങ്ങൾ ഒളിപ്പിച്ചത് സമർത്ഥമായി, നായരങ്ങാടിയിൽ വൻ മോഷണശ്രമം; പ്രതികൾ പിടിയിൽ