കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Published : Feb 10, 2026, 04:42 PM IST
woman suicide attempt

Synopsis

വിവരമറിഞ്ഞ് രാജാജി നഗറിൽ നിന്നും, കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. എന്നാൽ ഇതിനു മുൻപ് തന്നെ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി. 29 കാരിയായ വിളപ്പിൽശാല സ്വദേശി ആതിരയാണ് പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. സംഭവം കണ്ടു നിന്ന നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷപ്പെടപത്തി. വിവരമറിഞ്ഞ് രാജാജി നഗറിൽ നിന്നും, കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. എന്നാൽ ഇതിനു മുൻപ് തന്നെ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി. പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. യുവതി വെള്ളത്തിലേക്ക് ചാടിയതിന് എന്താണെന്ന് വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈകാതെ ജിറാഫും സീബ്രയും വരും, ആരും ഇല്ലെങ്കിലും 20 കൊല്ലമായി പണം ചെലവിട്ട് കൂട് നവീകരിക്കും, ഒരിക്കൽ ശരിക്കും വരുമെന്ന് തലസ്ഥാനത്തെ മൃഗശാല
കാറുമായി കൂട്ടിയിടിച്ച ബൈക്കിൻ്റെ ഹാൻ്റിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം; അപകടം മൂവാറ്റുപുഴയിൽ