
മലപ്പുറം: നാട്ടുകാര്‍ക്ക് ശല്യം രൂക്ഷമായതോടെ 90 കിലോ ഭാരമുള്ള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. താനാളൂർ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം 90 കിലോ ഭാരമുള്ള പന്നിയെ വെടിവെച്ചു കൊന്നത്. ഒഴൂർ, താനാളൂർ പഞ്ചായത്തുകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി കാട്ടുപന്നി ശല്യം മാറ്റമില്ലാതെ തുടര്‍ന്നതോടെയാണ് പന്നികളെ വകവരുത്താൻ തീരുമാനിച്ചത്.
പ്രശ്ന പരിഹാരം കാണുന്നതിന്റെ ഭാഗമായി താനാളൂർ പഞ്ചായത്ത് ഭരണസമിതി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ പ്രത്യേക അനുമതി വാങ്ങി ഷൂട്ടറെ ചുമതലപ്പെടുത്തിയിരുന്നു. പന്നിശല്യം രൂക്ഷമായതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നിയമാനുസൃത നടപടികള്‍ക്ക് തുടക്കമിട്ടത്. ലൈസൻസുള്ള ഷൂട്ടറായ ഡോ. മിഗ്ദാദ് മുള്ളത്തിയിലിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ മജീദ്, അബ്ദുല്‍ റസാഖ് എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വലിയ അളവിലുള്ള കാട്ടുപന്നികളുടെ ശല്യം മാറ്റമില്ലാതെ തുടരുകയാണെന്നും വെടിവെച്ചു കൊല്ലുന്നതോടൊപ്പം മറ്റ് പരിഹാര മാർഗങ്ങളും അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യീട്യൂബില്‍ കാണാം..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam