ലോക്ഡൗണിലും ജെയിംസിന്റെ പോരാട്ടം; കാഞ്ഞിരത്തിനാൽ ഭൂമിസമരം 1708 ദിവസം പിന്നിട്ടു

By Web TeamFirst Published Apr 18, 2020, 4:55 PM IST
Highlights

1967ൽ് കുട്ടനാട് കാർഡമം കമ്പനിയിൽ നിന്ന് വിലയ്ക്കുവാങ്ങിയ മാനന്തവാടി താലൂക്കിലെ കോറോത്തെ കൃഷിയിടമാണ് 1976ൽ  വനം വകുപ്പ് പിടിച്ചെടുത്തത്. നടപടികള്ക്ക് ആധാരമാക്കിയ രേഖകളിൽ പരാമർശിക്കുന്ന ഭൂമി തങ്ങളുടേതല്ലെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ വാദം
 

വയനാട്: വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻ ലോക്ഡൗണിലും സമരം തുടരുകയാണ് ജെയിംസ്. വയനാട് കളക്ടറേറ്റിന് മുന്നില് ആയിരത്തി എഴുന്നൂറ്റിയെട്ടുദിവസം പിന്നിട്ട സമരം കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് തുടരുന്നത്. 

വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമിക്കായി കാഞ്ഞിരത്തിനാൽ ജെയിംസിന്റെ സമരം അഞ്ച് വർഷം പൂർത്തിയാകാൻ ലോക്ഡൗണും തടസമാകില്ല. ഒറ്റയ്ക്കാണ് സമരമെന്നതിനാൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും.

കാഞ്ഞിരത്തിനാൽ ജോർജ്- ജോസ് സഹോദരങ്ങൾ് 1967ൽ് കുട്ടനാട് കാർഡമം കമ്പനിയിൽ നിന്ന് വിലയ്ക്കുവാങ്ങിയ മാനന്തവാടി താലൂക്കിലെ കോറോത്തെ കൃഷിയിടമാണ് 1976ൽ  വനം വകുപ്പ് പിടിച്ചെടുത്തത്. നടപടികള്ക്ക് ആധാരമാക്കിയ രേഖകളിൽ പരാമർശിക്കുന്ന ഭൂമി തങ്ങളുടേതല്ലെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ വാദം. 

44 വർഷങ്ങൾക്കുശേഷവും വനംവകുപ്പിനെതിരെ പോരാട്ടം തുടരുകയാണ് കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ ജെയിംസ്. 2015 ഓഗസ്റ്റ് 15നാണ് കളക്ടറേറ്റുപടിക്കൽ സമരം തുടങ്ങിയത്. ഈ ഭൂമിയുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടർ് ഡോ.അദീല അബ്ദുല്ല ഏപ്രില് ആറിനു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 


 

click me!