
തിരുവനന്തപുരം: അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേര്‍ത്ത് വില്‍പ്പനയ്ക്കെത്തുന്ന ലോലിപോപ് സംസ്ഥാനത്ത് നിരോധിച്ചു. ടൈംപാസ് ലോലിപോപ്സ് എന്ന പേരിലാണ് ഇവ സംസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്നത്. ചെന്നൈയിലെ അലപ്പാക്കത്താണ് ഇവയുടെ പ്രധാന നിര്‍മ്മാണ കേന്ദ്രം.
ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച എന്നീ കടും നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം അറിയിച്ചു. ഇവയുടെ ഉത്പാദകർക്കെതിരേയും മൊത്തകച്ചവടക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
കുട്ടികളും രക്ഷകർത്താക്കളും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. നിയമം അനുവദിക്കുന്ന അളവിൽ മാത്രമേ ഇത്തരം കൃത്രിമരാസ പദാർഥങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും മധുര പലഹാരങ്ങൾ വിൽക്കുന്നവരും ബേക്കറി ഉടമകളും ഉപയോഗിക്കാവൂവെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam