രാജ്യത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ; അരൂർ-തുറവൂർ ഉയരപ്പാത നിർമാണം, വാഹനങ്ങൾക്ക് കർശന നിയന്ത്രണം

Published : Feb 15, 2025, 07:26 PM IST
രാജ്യത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ; അരൂർ-തുറവൂർ ഉയരപ്പാത നിർമാണം, വാഹനങ്ങൾക്ക് കർശന നിയന്ത്രണം

Synopsis

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി വന്ന് മക്കേക്കടവിൽ നിന്ന് തിരിഞ്ഞ് തുറവൂരിലേക്ക് പോകാം.

കൊച്ചി: അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിന്‍റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഭാര വാഹനങ്ങളെ ദേശീയ പാതക്ക് പകരം വിവിധ പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ച് വിടാനാണ് തീരുമാനം.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി വന്ന് മക്കേക്കടവിൽ നിന്ന് തിരിഞ്ഞ് തുറവൂരിലേക്ക് പോകാം. ആലപ്പുഴ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് തുറവൂർ ടി ഡി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു എഴുപുന്ന, കുമ്പളങ്ങി വഴി തീരദേശ പാതയിലൂടെ തോപ്പുംപടിയിലെത്തി ബിഒടി പാലം വഴി മരടിലേക്ക് കടക്കാനാകും. ഈ റോഡുകളുടെ നവീകരണത്തിനും മറ്റുമായി എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

കുമ്പളം ടോൾ പ്ലാസക്ക് അപ്പുറത്തേക്ക് വാഹനങ്ങളെ കടത്തിവിടില്ല. അതേസമയം തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങളെല്ലാം അങ്കമാലിയിൽ നിന്ന് എം സി റോഡ് വഴി വേണം പോകാൻ. നിർമ്മാണ തൊഴിലാളികളുടേയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ഗതാഗതക്കുരുക്ക് കുറക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. 

ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ അവബോധം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തിരിഞ്ഞ് പോകുന്ന പ്രദേശങ്ങളിൽ ട്രാഫിക് വാർഡന്മാരുടെയും പൊലീസിൻ്റെയും സേവനം ഉപയോഗപ്പെടുത്തും. ഇതിന് വേണ്ട ചിലവ് ദേശീയ പാതാ അതോറിറ്റി വഹിക്കും. ഡൈവേർഷൻ വരുന്ന പ്രദേശങ്ങൾക്ക് അര കിലോമീറ്റർ മുൻപിലായി വലിയ സൂചനാ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിലും വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ബോർഡുകൾ സ്ഥാപിക്കുക. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ സൈറ്റ് വിസിറ്റുകളും സുരക്ഷാ ഓഡിറ്റിംഗും നടത്താനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹന ചന്ദ്രൻ, ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ മീണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്ആർടിസി ബസിലെ മൊബൈൽ ചാർജിങ്ങ്, ഒടുവിൽ ആ നിര്‍ദേശമെത്തി, കേടായ പോർട്ടുകളെല്ലാം ഉടൻ മാറ്റണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയ വോട്ടിലും കൗതുകം! ഒറ്റയ്ക്ക് വീടുകയറിയ അമ്മായിഅമ്മ, പാര്‍ട്ടി ടിക്കറ്റിൽ മരുമകൾ; പള്ളിക്കൽ പഞ്ചായത്തിലെ കൗതുക മത്സരത്തിൽ ഇരുവരും തോറ്റു
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്