
ആലപ്പുഴ: ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി ഇസ്മയിൽ ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി. ചന്തിരൂരിൽ വെച്ച് ലോറി അപകടത്തിൽ പെടുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അതേസമയം, അപകട കാരണമെന്താണെന്ന് വ്യക്തമല്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam