
കോഴിക്കോട്: താമരശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ടോറസ് ലോറി കത്തി നശിച്ചു. ആന്ധ്രപ്രദേശിൽ നിന്ന് സിമൻറ് കയറ്റിവന്ന ലോറിയാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർഫോയ്സ് എത്തി തീയണയ്ക്കുകയായിരുന്നു. ഇതോടെ ചുരത്തിലെ ഗതാഗത തടസ്സത്തിന് അറുതിയായി.
Read More: മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ സംവിധാനവുമായി ബെവ്കോ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam