റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ലോറി സംഘടന

Published : Sep 12, 2019, 05:56 PM ISTUpdated : Sep 12, 2019, 06:01 PM IST
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ലോറി സംഘടന

Synopsis

ചരക്കു ലോറികൾ കൃത്യസമയത്ത് എത്തേണ്ട സ്ഥലങ്ങളിൽ എത്തുന്നില്ലെന്നും ദീർഘദൂര യാത്രകൾ നടത്താനാകുന്നില്ലെന്നും തൃശ്ശൂർ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി സ്റ്റാലിൻ പറഞ്ഞു.

തൃശ്ശൂർ: റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങി ലോറി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി തൃശ്ശൂർ കുതിരാനിൽ സംഘടിപ്പിച്ച സൂചന സമരം എഴുത്തുകാരി സാറ ജോസഫ് ഉ​ദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ മൂലം ലോറി ഉടമകൾക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. ചരക്കു ലോറികൾ കൃത്യസമയത്ത് എത്തേണ്ട സ്ഥലങ്ങളിൽ എത്തുന്നില്ലെന്നും ദീർഘദൂര യാത്രകൾ നടത്താനാകുന്നില്ലെന്നും തൃശ്ശൂർ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി സ്റ്റാലിൻ പറഞ്ഞു.

വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തുടർക്കഥയാവുകയാണ്. ലോറിയിലെ ജീവനക്കാരുടെ ആരോഗ്യപ്രശ്നവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ സമരത്തിലേക്ക് നീങ്ങുന്നത്. വിവിധ സംഘടനകളുമായി ചർച്ച ചെയ്തു സമര തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ