
ആലപ്പുഴ: പ്രളയ ബാധിതർ വിഷമിക്കേണ്ട, പ്രകൃതിദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേഗം ആശ്വാസമെത്തിക്കാന്‍ ജില്ലാ നിയമ സേവന അതോറിറ്റി നീതിധാര പദ്ധതിയുമായി രംഗത്ത്. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വിളകാര്‍ഷിക വാഹന ഇന്‍ഷുറന്‍സ്, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എത്രയും വേഗം പുനര്‍നിര്‍മിച്ചു നല്‍കാന്‍ സ്‌പെഷ്യല്‍ അദാലത്ത് സഘടപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്‍റെയും വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിക്കുന്നത്. കൂടാതെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പരാതികള്‍ക്കുള്ള പരിഹാരം തേടാന്‍ അതോറിറ്റി സൗജന്യ നിയമ സേവനവും നല്‍കും. പരാതികള്‍ ആലപ്പുഴ ജില്ലാ കോടതിയോട് ചേര്‍ന്ന ലീഗല്‍ സര്‍വീസസ് അതോറിറ്റി നീതിധാര ഹെല്‍പ് ഡെസ്‌ക് വഴി നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ പരിഗണിക്കുന്നത് തീര്‍ത്തും സൗജന്യമായിട്ടാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam