വിതുരയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published : Sep 30, 2019, 07:24 PM ISTUpdated : Sep 30, 2019, 07:32 PM IST
വിതുരയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

പെണ്‍കുട്ടിയുമായി കഴിഞ്ഞ വർഷം അറാഫത്ത് നാടുവിട്ടിരുന്നു. പൊലീസ് പിടികൂടിയ റാഫത്തിനെതിരെ പോക്സോ ചുമത്തി ജയിലാക്കിയിരുന്നു. ജയിലിൽ നിന്നറങ്ങിയ അറാഫത്തും പെണ്‍കുട്ടിയും തമ്മിൽ ബന്ധം തുടർന്നു

വിതുര:  വിതുര വാവറകോണം  വാടക വീട്ടിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26) പതിനാറുകാരിയായ പെണ്‍കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലു ദിവസത്തോളം പഴക്കമുണ്ട്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അയൽവസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

 ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുമായി കഴിഞ്ഞ വർഷം അറാഫത്ത് നാടുവിട്ടിരുന്നു. പൊലീസ് പിടികൂടിയ അറാഫത്തിനെതിരെ  പോക്സോ ചുമത്തി ജയിലാക്കിയിരുന്നു.

ജയിലിൽ നിന്നറങ്ങിയ അറാഫത്തും പെണ്‍കുട്ടിയും തമ്മിൽ ബന്ധം തുടർന്നു. മൂന്നു ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കള്‍ വിതുര പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് അറാഫത്ത് വാടക്കെടുത്ത വീട്ടിനുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി