
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെയ്ക്ക് തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്ർറെയും ജോയിന്ർറ് സെക്രട്ടറി നിർമൽ കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. 12 മണി മുതൽ ജനക്കൂട്ടം കാത്തുനിൽക്കാൻ ആനന്ദിന്‍റെ അറിയിപ്പാണ് കാരണമെന്നും കുടിവെള്ളം പോലും ഒരുക്കാതെ ഉത്തരവാദരഹിതമായാണ് പെരുമാറിയത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. വിജയ് 4 മണിക്കൂർ വൈകിയത് ക്രിമിനൽ കുറ്റമാകുമോ എന്നും പൊലീസ് ലാത്തിച്ചാർജ് നടത്തിയതാണ് ദുരന്തത്തിന്കാരണമെന്നുമായിരുന്നു ആനന്ദിന്‍റെ വാദം. ടിവികെയിലെ രണ്ടാമനാണ് ആനന്ദ്. ജാമ്യാപേക്ഷ തള്ളിയതിനാൽ ഇരുവരെയും ഉടൻ അറസ്റ്റുചെയ്യും. അതിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ടിവികെ നാമക്കൽ ജില്ലാ സെക്രട്ടറി സതീശ് കുമാറിന്‍റെയും മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി.