പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

Published : Sep 26, 2024, 09:32 PM IST
പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

Synopsis

16 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ കോടതിയിൽ വിസ്തരിച്ചത്.

തൃശൂര്‍: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും. ചാവക്കാട് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടില്‍ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) കോടതി ശിക്ഷിച്ചത്. ജഡ്ജി അന്‍യാസ് തയിലിന്റേതാണ് വിധി. 

പതിനാല് വയസുകാരന് പീഡനമേറ്റെന്ന പരാതിയില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ബി. നായരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണു ഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം
നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി