
കോഴിക്കോട്: സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവിന്‍റെ മുഖവുമായി സാദൃശ്യമുണ്ടെന്നതിന്‍റെ പേരിൽ ദുരിതത്തിൽ ആയിരിക്കുകയാണ് ഒരു യുവാവ്. കോഴിക്കോട് വളയം സ്വദേശി ആദർശാണ് ആകെ പെട്ടുപോയത്. കഴിഞ്ഞ ദിവസം മാഹിയിലെ ഒരു ബാറിന്‍റെ പാർക്കിങ് ഏരിയയിൽ വച്ച് ഒരു ഹെൽമെറ്റ് മോഷണം പോയിരുന്നു. ഹെൽമെറ്റ് നഷ്ടപ്പെട്ട യുവാവ് ബാറുകാരോട് പരാതിപ്പെട്ടു. ബാർ ജീവനക്കാർ സിസിടിവി നോക്കിയപ്പോൾ ഹെൽമറ്റ് അടിച്ച് മാറ്റിയ വിരുതനെ കണ്ടു.
തുടർന്നാണ് ആദർശിനെ കുരുക്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. യുവാവ് ഹെൽമറ്റ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ബാർ ജീവനക്കാരും ബൈക്ക് ഉടമയും മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ മോഷ്ടാവിനെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പക്ഷേ, സങ്കടത്തിലായത് ആദർശാണ്. രൂപ സാദൃശ്യത്തിന്‍റെ പേരിൽ പഴികേട്ടത് ആദർശിനാണ്. പലരും ആദർശാണ് കള്ളനെന്ന് തെറ്റിദ്ധരിച്ചത്.
പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു. അറിയുന്നവരോടെല്ലാം സ്വന്തം നിരപരാധിത്വം ബോധിപ്പിച്ചെങ്കിലും അപരിചതരിൽ പലരും സംശയത്തോടെ നോക്കുന്നതിന്‍റെ ദുഖത്തിലാണ് ആദർശ്. സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെ വ്യക്തമായി കാണാനായിരുന്നെങ്കിൽ താൻ പഴി കേൾക്കേണ്ടി വരില്ലെന്നാണ് ആദർശ് പറയുന്നത്.
വീഡിയോ സ്റ്റോറി കാണാം
Read More : കല്യാണത്തിന് മുമ്പ് വരൻ മിസ്സിംഗ്, മറ്റൊരു ബന്ധം; ഒടുവിൽ വീട്ടിലെത്തിച്ചു, ബന്ദിയാക്കി വധുവും കുടുംബവും!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam