ചെങ്ങന്നൂരിൽ ലഹരിവേട്ട; ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ

Published : Sep 07, 2026, 09:44 PM IST
bengal native

Synopsis

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന 26 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. എക്സൈസിന്‍റെ ഓപ്പറേഷൻ തണ്ടർ എന്ന ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായാണ് പശ്ചിമ ബംഗാൾ സ്വദേശിയായ നൂർ ആലം എന്ന 25-കാരനെ പിടികൂടിയത്.

ആലപ്പുഴ: വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന 26 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘമാണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റിതുവ താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ താമസിക്കുന്ന നൂർ ആലം (25) ആണ് പിടിയിലായത്. ലഹരി വിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായുള്ള നിരീക്ഷണത്തിന് ഒടുവിലാണ് പ്രതി കുടുങ്ങിയത്.

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്‍റീവ് ഓഫിസര്‍മാരായ പി ആർ ബിനോയ്, മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അമൽ കെ പി, റെനീഷ് എം ആർ, പ്രവീൺ ജി, സിവിൽ എക്സൈസ് ഓഫിസര്‍ ഡ്രൈവർ ശ്രീജിത്ത് എസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത ശിഷ്യയോട് ലൈംഗികാതിക്രമം; കളരി ആശാന് കഠിന തടവും പിഴയും
ആലപ്പുഴയിൽ മേൽപ്പാലത്തിൽനിന്ന് കാർ താഴേക്ക് പതിച്ചു; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്; യുവതിയുടെ നില ഗുരുതരം