'വീട് പരിശോധിച്ചു നോക്കൂ', രഹസ്യവിവരം, പൊലീസെത്തി; 17 ലിറ്റര്‍ അനധികൃതവിദേശമദ്യവുമായി 'മാലം സുരേഷ്' അറസ്റ്റിൽ

Published : Apr 04, 2024, 08:05 PM IST
'വീട് പരിശോധിച്ചു നോക്കൂ', രഹസ്യവിവരം, പൊലീസെത്തി; 17 ലിറ്റര്‍ അനധികൃതവിദേശമദ്യവുമായി 'മാലം സുരേഷ്' അറസ്റ്റിൽ

Synopsis

സുരേഷ്  മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോട്ടയം: വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഇയാളെ പിടികൂടുന്നത്. 

പൊലീസിന്റെ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ഏഴ് ലിറ്റർ വിദേശ നിർമ്മിത വിദേശമദ്യവും കൂടാതെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്ററോളം വിദേശമദ്യം കണ്ടെടുക്കുകയും ചെയ്തു. സുരേഷ്  മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്