രക്ഷിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്‍ഷന്‍ യൂണിറ്റ്

Published : Jun 25, 2024, 07:06 PM IST
രക്ഷിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്‍ഷന്‍ യൂണിറ്റ്

Synopsis

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാലനെ സ്വദേശത്ത് എത്തിച്ചത്. 

മലപ്പുറം: പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള ആറു വയസ്സുകാരനെ സ്വദേശമായ വെസ്റ്റ് ബംഗാള്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയില്‍ എത്തിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാലനെ സ്വദേശത്ത് എത്തിച്ചത്. 

പെരിന്തല്‍മണ്ണയില്‍ നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് പിടികൂടി കേരളത്തില്‍ എത്തിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടായിരുന്നു. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവോടു കൂടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുമായിരുന്നു. രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നd ഒറ്റപ്പെട്ട കുട്ടി വളരെയധികം മാനസിക സംഘര്‍ഷത്തിലായിരുന്നു.

തലസീമിയ അസുഖബാധിതനായ ബാലന്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസമിയ മെഡിക്കല്‍ യൂണിറ്റില്‍ 2021 മുതല്‍ ചികിത്സയിലായിരുന്നു. കുട്ടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചികിത്സ തുടര്‍ന്നു. പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസീമിയ യൂണിറ്റില്‍ നിന്നും വൈദ്യസഹായം കൃത്യമായി ലഭിക്കേണ്ടതുള്ളതും കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള കുട്ടിയുടെ അതിയായ താൽപര്യം പരിഗണിച്ചായിരുന്നു വിഷയത്തിൽ അടിയന്തര ഇടപെടല്‍ നടത്തിയത്. 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ് പുര്‍ബ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജിബാനന്ദ ദാസിനെ ബന്ധപ്പെടുകയും കുട്ടിയെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട അടിയന്തര സഹായങ്ങള്‍ അദ്ദേഹം നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എ.സുരേഷ്, മെമ്പര്‍മാരായ അഡ്വ രാജേഷ് കുമാര്‍ പുതുക്കാട്, അഡ്വ പി.ജാബിര്‍, ശ്രീജ പുളിക്കല്‍, സി. ഹേമലത എന്നിവരുടെ ഉത്തരവോടു കൂടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍ പി. സുരാഗ്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ പി.ടി ശിഹാബുദ്ധീന്‍ എന്നിവര്‍ കുട്ടിയെ സ്വദേശത്തെത്തിക്കുകയായിരുന്നു.

മൂന്ന് വർഷം, കിൻഫ്രയിലൂടെ 2232 കോടിയുടെ നിക്ഷേപം കേരളത്തിലെത്തിയെന്ന് മന്ത്രി രാജീവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി