മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു 

Published : Mar 30, 2022, 08:20 AM ISTUpdated : Mar 30, 2022, 08:33 AM IST
മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു 

Synopsis

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേടാവ് തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. 

എംഎൽഎയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം; കടുപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം

ഇടുക്കി: മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ എം എല്‍ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി പി ഐ എം ജില്ലാ  സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്ത്. മൂന്നാറില്‍ ഉച്ചയോടെയാണ് പൊതുയോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദന മേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടാണ് സി പി ഐ എം ജില്ലാ  സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. മൂന്നാറില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തില്‍ സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനും, എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇല്ലത്തപ്പടിയില്‍ വീട്ടില്‍ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ട് വീട്ടുകാർ ചെന്ന് നോക്കി, കിണറ്റിനുള്ളിൽ കണ്ടെത്തിയത് പന്നിയുടെ ജഡം
കോഴിക്കോട് കുറ്റ്യാടിയില്‍ എട്ട് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു, പരിക്കേറ്റവരിൽ കുട്ടികളും അതിഥി തൊഴിലാളിയും