ലോക്ക് ഡൗൺ കാലത്തെ എഴുത്ത്, കടല്‍കടന്ന് വിളി വന്നു; ലിയയുടെ ലേഖനങ്ങള്‍ അമേരിക്കൻ മാഗസിനിൽ

By Web TeamFirst Published Jul 29, 2020, 9:52 PM IST
Highlights

'ഒക്കയേർഡ്' എന്ന് പേരിട്ട നോവലിന്റെ മൂന്ന് അധ്യായങ്ങൾ പൂർത്തിയാക്കിയതോടെ വാട്പാഡ് എന്ന ആപ്പിൽ അപ്‌ലോഡ് ചെയ്തു. ഇതോടെ കടൽ കടന്ന് വിളികളെത്തി. 

വണ്ടൂർ: ലോക്ക്ഡൗണിൽ എഴുത്തിന്റെ ലോകത്തായിരുന്നു ലിയ. ആഴത്തിലുള്ള എഴുത്ത് വായിച്ചതോടെ അമേരിക്കൻ മാഗസിനായ 'ദ സൺ' പ്രസിദ്ധീകരിച്ചു. പാരിതോഷികമായി നല്‍കിയത് ഒരു ലക്ഷം രൂപയാണ്. പ്രവാസിയായ ചെറുകോട് എളയോടൻ ഷാനവാസ്, റെജുല ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകളായ ലിയക്ക് ആണ് ലോക്ക്ഡൗണ്‍ കാല്തതെ എഴുത്തിന് അംഗീകാരം ലഭിച്ചത്. പ്ലസ് ടു വിദ്യാർഥിയായാണ് ഈ മിടുക്കി. 

ഒമ്പതാം ക്ലാസിൽ നിന്ന് തന്നെ എഴുതിത്തുടങ്ങിയ ലിയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കാര്യമായ എഴുത്തിലേക്ക് തിരിഞ്ഞത്. സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകുന്ന പെൺകുട്ടിയെ കുറിച്ചുള്ള നോവലിന്റെ തിരക്കിലായിരുന്നു ലോക്ക്ഡൗൺ കാലം. 'ഒക്കയേർഡ്' എന്ന് പേരിട്ട നോവലിന്റെ മൂന്ന് അധ്യായങ്ങൾ പൂർത്തിയാക്കിയതോടെ വാട്പാഡ് എന്ന ആപ്പിൽ അപ്‌ലോഡ് ചെയ്തു. ഇതോടെ കടൽ കടന്ന് വിളികളെത്തി. 

രണ്ട് അമേരിക്കൻ പ്രസാധകർ ബന്ധപ്പെട്ടങ്കിലും പണം തന്നാൽ പ്രസിദ്ധീകരിക്കാമെന്ന് അറിയിച്ചു. എന്നാൽ ഇതിന് ലിയ ഒരുക്കമല്ലായിരുന്നു. ഇതിനിടയിലാണ് ബുക്ക് ലീഫ് പബ്ലിഡഷിങ്ങിലെ ജോൺ എസ്‌ലേ ലിയയെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്. തുടർന്ന് അദ്ദേഹം വൺ സേ്‌റ്റോറി, ദ സൺ എന്നീ പ്രസാധകരുടെ ലിങ്കുകൾ അയച്ച് കൊടുത്തത്. അത് പ്രകാരം ലിയ ഫിയർ, വർക്ക്, ബോയ് ഫ്രണ്ട് ആൻഡ് ഗേൾ ഫ്രണ്ട്, പോവർട്ടി എന്നീ പേരിൽ ലേഖനങ്ങൾ തയ്യാറാക്കി അയച്ച് കൊടുത്തു. 

വൺ സ്‌റ്റോറി ലേഖനങ്ങൾ നിരാകരിച്ചപ്പോൾ ദ സൺ പ്രസിദ്ധീകരിക്കുകയും പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലസ് ടു വിദ്യാർഥിനിയായ ലിയ ഭാവിയിൽ ആരോഗ്യ മേഖലയിൽ സേവനം ചെയ്യാനാണ് ആഗ്രഹം.

click me!