ഡിവോഴ്‌സ് മാട്രിമോണിയൽ സൈറ്റ് വഴി ചാറ്റ്, വിവാഹിതനാണെന്നത് മറച്ച് വീണ്ടും കല്യാണം; മലപ്പുറത്ത് വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ

Published : Jan 06, 2026, 11:04 PM IST
wedding fraud

Synopsis

ഡിവോഴ്‌സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് കൊട്ടാരക്കരക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒടുവിൽ ഇരുവരും അടുപ്പത്തിലാവുകയും ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.

കൊല്ലം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ച് യുവതിയെ ചതിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷി (33)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവോഴ്‌സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് യുവതിയെ പരിചയപ്പെട്ടത്. ഒടുവിൽ ഇരുവരും അടുപ്പത്തിലാവുകയും ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.

എന്നാൽ ഒരു വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചായിരുന്നു ജിനേഷ് കൊട്ടാരക്കര സ്വദേശിനിയെ വിവാഹം ചെയ്ത്. ഈ വിവരം യുവതി വൈകിയാണ് അറിഞ്ഞത്. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ
കമിതാക്കളെ ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം തട്ടി, പിടിക്കാനെത്തിയ വനിത പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ടു, യുവാവ് പിടിയിൽ