പ്രവാസി യുവതിയുടെ ഹോട്ടലിന് ലൈസൻസ് അനുവദിക്കാൻ ചോദിച്ചത് പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

Published : Oct 02, 2026, 10:55 AM IST
parappanangadi health inspector bribe case

Synopsis

പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്.

മലപ്പുറം: പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.പ്രവാസി യുവതിയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് ശ്രീജിയാണ് അറസ്റ്റിലായത്.

പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ ഒളിച്ചിരുന്ന് കള്ളൻ, സ്വർണമാല കവർന്നശേഷം വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്നു
തിരുനാവായയിലെ താമരപ്പാടങ്ങൾ പൂത്തു, പക്ഷേ, കർഷകരുടെ പ്രതീക്ഷകൾ വാടി