സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിക്ക് നേരെ നഗ്നതാ പ്രദർശനം: മലപ്പുറത്ത് യുവാവ് പിടിയിൽ

Published : Jan 20, 2024, 01:14 PM IST
സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിക്ക് നേരെ നഗ്നതാ പ്രദർശനം: മലപ്പുറത്ത് യുവാവ് പിടിയിൽ

Synopsis

സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.

മലപ്പുറം: സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ  പോക്സോ വകുപ്പ് ചുമത്തി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. എസ്ഐ ഷിജോ, എഎസ്ഐ രേഖ, എസ്സിപിഒ സജീർ, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 
 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം