
ആലപ്പുഴ: വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനിലായിരുന്ന പ്രവാസി കൊവിഡ് പരിശോധനാ ഫലം വരുന്നതിന്‍റെ തലേന്ന് മരണപ്പെട്ടു. ഇരവുകാട് വാർഡിൽ കോവിലകത്ത് മഠത്തിൽ (ആര്യഭവൻ) പരേതരായ ഭാസ്ക്കരൻ പിള്ളയുടെയും രുഗ്മിണിയമ്മയുടെയും മകൻ കെ ബി ഹരികുമാർ (61) ആണ് മരിച്ചത്.
ഖത്തറിലായിരുന്ന ഹരികുമാർ ഒൻപത് ദിവസം മുൻപാണ് നാട്ടിലെത്തിയത്. നഗരത്തിലെ ഹോട്ടലിൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ഹരികുമാർ ഏഴാം നാൾ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയനായി. ഫലം കാത്തിരിക്കുമ്പോഴാണ് വ്യാഴാഴ്ച രാത്രി 10.30 മണിയോടെ കുഴഞ്ഞുവീണത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച വന്ന പരിശോധനാ ഫലം കൊവിഡ് നെഗറ്റീവ് ആയിരുന്നു. മരണാനന്തര പരിശോധനയിലും കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മുതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam