
തിരുവനന്തപുരം: ലോകത്തിലെ മുന്‍നിര സാങ്കേതിക അഭിഭാഷക സംഘടനകളിലൊന്നായ ഇന്റര്‍നാഷണല്‍ ടെക്‌നോളജി ലോ അസോസിയേഷന്റെ (iTechLaw) പ്രസിഡന്റായി മലയാളി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ നിഖില്‍ നരേന്ദ്രനെയാണ് ഐടെക് ലോയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ചിക്കാഗോയില്‍ നടന്ന ഐടെക്‌ലോ വേള്‍ഡ് ടെക്‌നോളജി ലോ കോണ്‍ഫറന്‍സില്‍ വെച്ച് അദ്ദേഹം ചുമതലയേറ്റു. ഒരു ദശകത്തിലേറെയായി ഐടെക് ലോയുമായി ബന്ധപ്പെട്ടിരിക്കുന്ന നിഖിൽ വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളില്‍ സംഘടനയില്‍ നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ടെക്‌നോളജി, മീഡിയ, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ബാന്‍ഡ് വണ്‍ അഭിഭാഷകനായ നിഖില്‍ നരേന്ദ്രന്‍, ട്രൈലീഗലിലെ പങ്കാളിയും ആ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഗ്രൂപ്പിന്റെ തലവനുമാണ്. സാങ്കേതികവിദ്യ, നിയമം, മനുഷ്യജീവിതം, സമൂഹം എന്നിവ പരസ്പരം ബന്ധപ്പെടുന്ന മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam