ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി കസ്റ്റഡിയിൽ

Published : Nov 27, 2026, 01:57 PM IST
പ്രതി

Synopsis

ബംഗളൂരുവിൽ നഴ്സിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ബംഗളൂരു : ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി. നാലുവർഷമായി കൊല്ലപ്പെട്ട ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിൽ നഴ്സിംഗ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ