ആര്‍എസ്എസുകാരന്‍റെ വീട്ടിലെ പട്ടിയെങ്കിലും സ്വാതന്ത്രത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ ? ആര്‍എസ്എസിന്‍റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് ഖാര്‍ഖേ

By Web TeamFirst Published Oct 5, 2018, 5:41 PM IST
Highlights

ആര്‍എസ്എസ് - ബിജെപിക്കാരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി വീണ്ടും രംഗത്ത്. ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ വീട്ടിലെ പട്ടിയെങ്കിലും മരിച്ചിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നടന്ന റാലിക്കിടെയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഖേയുടെ ചോദ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര: ആര്‍എസ്എസ് - ബിജെപിക്കാരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി വീണ്ടും രംഗത്ത്. ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ വീട്ടിലെ പട്ടിയെങ്കിലും മരിച്ചിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നടന്ന റാലിക്കിടെയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഖേയുടെ ചോദ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

" ഞങ്ങള്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ത്യജിച്ചവരാണ്. ഇന്ദിരാഗാന്ധി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ചയാളാണ്. രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കി. പറയൂ, ആര്‍എസ്എസ്, ബിജെപിക്കാരുടെ വീട്ടിലെ ഒരു പട്ടിയെങ്കിലും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടുണ്ടോ ? സ്വാതന്ത്ര സമരകാലത്ത് നിങ്ങളിലാരാണ് ജയിലിലേക്ക് പോയിട്ടുള്ളത് ? പറയൂ " - മല്ലികാര്‍ജുന്‍ ഖാര്‍ഖേ റാലിക്കിടെ പറഞ്ഞു. 

എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹം വാക്കുകള്‍ മയപ്പെടുത്തിയാണ് സംസാരിച്ചത്. " ഞാനെന്താണ് ഉദ്ദേശിച്ചതെന്നാല്‍ ആര്‍എസ്എസ് എല്ലായിടത്തും ദേശഭക്തിയേക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ സ്വാതന്ത്ര സമരം നടക്കുമ്പോള്‍ അവരെവിടെയൊക്കെയാണ് ഉണ്ടായിരുന്നത് ? അദ്ദേഹം ചോദിച്ചു. 

ബിജെപി നേതാവ് ആര്‍പി സിംഗ്, ഖാര്‍ഗെക്കെതിരെ രംഗത്തെത്തി " കോണ്‍ഗ്രസിന്‍റെ കുടുംബകാര്യം പോലെയാണ് സ്വാതന്ത്ര സമരമെന്നാണ് അവര്‍ കരുതുന്നത്. സ്വാതന്ത്ര സമരത്തില്‍ ആര്‍എസ്എസുകാരുടെ  ലക്ഷക്കണക്കിന് കാടലികളാണ് പതിഞ്ഞത് " അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ പ്രതികരിച്ചത് " കോണ്‍ഗ്രസ് നേതാക്കള്‍ കളവ് പറയുന്നതില്‍ മുടുക്കന്മാരാണ്. എന്‍റെ ഒറ്റ പ്രാര്‍ത്ഥന ദൈവം അവര്‍ക്ക് അറിവ് നല്‍കട്ടെയെന്നാണ്. കളവ് പറഞ്ഞ് അവര്‍ രാജ്യത്തെ അക്രമിക്കുകയാണ് ". എന്നായിരുന്നു.  

മല്ലികാര്‍ജുന്‍ ഖാര്‍ഖേ ഇത് ആദ്യമായല്ല ഇത്തരത്തില്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരില്‍ ലോക്‌സഭയില്‍ ഖാര്‍ഗെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഗാന്ധിജിയെയും ഇന്ദിരാഗാന്ധിയെയും പോലുള്ള നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്തു. നിങ്ങള്‍ക്കിടയില്‍  നിന്ന് ഏതു നേതാവാണ് അങ്ങനെയുള്ളത്? ഒരു പട്ടിയെ എങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ?- എന്നായിരുന്നു അന്ന് ഖാര്‍ഗെയുടെ ചോദ്യം. അതിന് മോദിയുടെ മറുപടി ' ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ പേരുകള്‍ കോണ്‍ഗ്രസ് പറയില്ല. കാരണം അവര്‍ കരുതുന്നത് സ്വാതന്ത്ര്യം ഒരു കുടുംബം നേടിത്തന്നതാണെന്നാണ്'. എന്നായിരുന്നു. 

click me!