
കോഴിക്കോട്: വടകരയില്‍ നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വടകര സ്വദേശി മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഇയാളുടെ അളിയനും ഒഡീഷ സ്വദേശിയുമായ അജിത്ത് പാലി എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്. ഇവരുടെ വീട്ടില്‍ നിന്നുമാണ് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രദീപന്റെ ഭാര്യയുടെ സഹോദരനാണ് ഒഡീഷ സ്വദേശിയായ അജിത്ത് പാലി. ഇയാളുടെ നേതൃത്വത്തില്‍ കഞ്ചാവ് ഒഡീഷയില്‍ നിന്നും എത്തിക്കുകയായിരുന്നു. ഡീ ഹണ്ട് ഓപറേഷന്റെ ഭാഗമായി ഡാന്‍സാഫ് സംഘവും വടകര പോലീസും എന്‍ഡിപിഎസ് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രദീപന്‍ ഇതിനു മുന്‍പും രണ്ട് എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഇയാളും നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. വടകര സിഐ കെ മുരളീധരന്റെ നേതൃത്വത്തില്‍ എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐ ഷിജുകുമാര്‍, രാജേഷ്, സിപിഒ സജീവന്‍, റോഷ്‌ന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.