രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; അച്ഛനും മകളും അറസ്റ്റില്‍

Published : Mar 13, 2022, 12:37 PM ISTUpdated : Mar 13, 2022, 12:39 PM IST
രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; അച്ഛനും മകളും അറസ്റ്റില്‍

Synopsis

കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്‌നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ് പിടികൂടിയത്.  

എടക്കര: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്‌നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ് പിടികൂടിയത്. സാജിത എന്ന യുവതിക്കാണ് മാരകമായി പരിക്കേറ്റത്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവില്‍ പോയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.

അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, മണിക്കൂറുകളോളം റോഡില്‍; കാര്‍ പരിശോധിച്ച നാട്ടുകാർ അമ്പരന്നു...

 

കോഴിക്കോട്: പേരാമ്പ്രയില്‍ അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപത്താണ് സംഭവം. കാര്‍ നിര്‍ത്തി യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പൊലീസും വലഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 

പെട്ടന്ന് നിര്‍ത്തിയ കാറില്‍ നിന്നും ആരും പുറത്തിറങ്ങിയില്ല. വാഹനം നിര്‍ത്തി ഏറെ നേരം കഴിഞ്ഞിട്ടും ആളുകളെ ഒന്നും പുറത്ത് കാണാതായതോടെ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഒരാള് കാറിലിരുന്ന് ഉറങ്ങുന്നത് കണ്ടത്. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സീറ്റിലിരുന്ന് യുവാവ് ഉറക്കം തുടര്‍ന്നു.

ഏറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതായതോടെ നാട്ടുകാര്‍ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.  ഫയര്‍ഫോഴ്സെത്തി കാറിന്‍റെ ഡോര്‍ മുറിക്കാന്‍ ശ്രമം തുടങ്ങി. അതിന് മുന്നോടിയായി പൊലീസും ഫയര്‍ഫോഴ്സ് അംഗങ്ങളും ശക്തിയായി കാര്‍ പിടിച്ച് കുലുക്കി. പെട്ടന്ന് ഉറക്കം ഞെട്ടിയെഴുന്നേറ്റ യുവാവ് ഡോര്‍ തുറന്ന് പുറത്തിറങ്ങി.

ചുറ്റിനും കൂടിയ ആളുകളെ കണ്ട് യുവാവും അമ്പരന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ആദിലെന്ന യുവാവാണ് കാറിലുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പെട്ടന്ന് ഉറക്കം വന്നപ്പോള്‍ വാഹനം നിര്‍ത്തിയതാണെന്ന് യുവാവ് വ്യക്തമാക്കി. എന്തായാലും പുറത്ത് നടന്ന കോലാഹാലമൊക്കെ അറിഞ്ഞ് യുവാവും ഞെട്ടി.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി