സ്ത്രീകളെ അസഭ്യം പറയുന്നത് പൊലീസിനോട് പറഞ്ഞെന്ന് സംശയം, സമീപവാസിയെ വെട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

Published : May 12, 2026, 01:00 AM IST
Arrest

Synopsis

തിരുവനന്തപുരം കരിക്കകത്ത് വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിൽ വിവരം നൽകിയെന്ന തെറ്റിദ്ധാരണയുടെ പേരിലായിരുന്നു 'ജാങ്കോ കുമാർ' എന്നറിയപ്പെടുന്ന അനിൽകുമാർ ആക്രമണം നടത്തിയത്.  

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി കരിക്കകം സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പേട്ട പൊലീസ് പിടികൂടി.കരിക്കകം വിനായക നഗറിൽ ജാങ്കോ കുമാർ എന്ന അനിൽകുമാറാണ് (42) പിടിയിലായത്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.ഇയാൾ സ്ഥിരമായി വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുമായിരുന്നു.

ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത് സമീപവാസിയായ അബ്ദുൾ റഹീമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,അബ്ദുൽ റഹീമിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.അനിൽകുമാർ പേട്ട സ്‌റ്റേഷനിൽ മറ്റു കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ഒരു വാടക വീട്, അവിടെ ചില ആളുകളെ കുറിച്ച് നാട്ടുകാര്‍ക്ക് സംശയം, പൊലീസ് പൂട്ടിട്ടത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട ലഹരി കേന്ദ്രം
പന്തളം പുത്തൻകോയിക്കൽ കൊട്ടാരത്തിന്റെ മതില് ചാടി ഒരാൾ, മാങ്കൂട്ടത്തിൽ പ്രവാസിയുടെ വീട്ടിൽ മറ്റൊരാൾ, പത്തനംതിട്ടയിൽ രണ്ടിടത്ത് മോഷണ ശ്രമം