
തിരുവനന്തപുരം: പാലാംകോണം കമ്പറക്കോണം ക്ഷേത്രത്തിലെ ഉത്സവദിവസം മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പക്കുകയും, മുതുകത്ത് ഇടിച്ച് നട്ടെല്ലിൽ ഗുരുതര പരിക്കേൽപിക്കുകയും ചെയ്തയാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
മണമ്പൂർ പാലാംകോണം ഭാസ്കർ കോളനിയിൽ മുരളിയുടെ മകൻ മക്കു എന്ന് വിളിക്കുന്ന മുകേഷ് (27) അണ് പിടിയിലായത്. 2013 ൽ മംഗളഛലപതി എന്നയാളുടെ മൊബൈൽ കവർച്ച ചെയ്ത കേസിലും, വധശ്രമ കേസിലും പ്രതിയാണ് മക്കു.
ആറ്റിങ്ങൽ ഡിവൈഎസ്പി പിവി ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ, ജിഎസ്ഐ അനിൽകുമാർ, എസ്‍സ്‍പിഒ ബിനോജ്, ഡീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് മുകേഷിന്റെ സഹോദരൻ ഗിരീഷും ചേർന്നാണ് പാലാം കോണത്ത് ഗോപി മകൻ സുനിലിനെ കടമ്പറക്കോണം അമ്പലത്തിലെ ഉത്സവദിവസം ഉപദ്രവിച്ചത്. സഹോദരൻ ഗിരീഷ് ഒളിവിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam