കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : Oct 20, 2021, 04:37 PM ISTUpdated : Oct 20, 2021, 04:39 PM IST
കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Synopsis

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു.  

ഇടുക്കി: വണ്ടിപ്പരിയാറില്‍ കൗമാരക്കാരിയെ (teen girl) ഭീഷണിപെടുത്തി നഗ്‌ന ചിത്രം (nude picture) പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍(Arrested) . പശുമല സ്വദേശി ഷിബുവാണ് (Shibu) അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ (Child line) ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് (Police) പിടികൂടിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം.

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീര്‍ക്കാന്‍ പ്രദേശത്തെ ചിലര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; സുഹൃത്ത് അടക്കം നാലുപേര്‍ പിടിയില്‍

ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്.  ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈലും മെമ്മറികാര്‍ഡും സിം കാര്‍ഡും പ്രതി നശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലിസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

ചന്ദ്രിക കള്ളപ്പണ കേസ്; മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്ത് ഇഡി


 

PREV
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍