സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 11 ലക്ഷം രൂപയ്ക്ക് പകരമായി കിട്ടിയത് വൻ തുക കമ്മീഷൻ; സൈബർ തട്ടിപ്പ് സംഘത്തെ സഹായിച്ച കേസിൽ അറസ്റ്റ്

Published : Oct 15, 2026, 02:40 PM IST
Cyber Fraud

Synopsis

സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് പണമിടപാടിനായി സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകിയ മുള്ളൂർക്കര സ്വദേശി ഷജീറിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അക്കൗണ്ട് വഴി എട്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടന്ന 'സൈബർ ഹണ്ട്' റെയ്ഡിന്റെ ഭാഗമായാണ് നടപടി.

തൃശൂർ: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് തട്ടിപ്പുപണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി സഹായിച്ച കേസിൽ അറസ്റ്റ്. ഏറെ നാളായി ഒളിവിലായിരുന്ന മുള്ളൂർക്കര വാഴക്കോട് സ്വദേശി വടഗിരി വീട്ടിൽ ഷജീർ (40) ആണ് പിടിയിലായത്. വടക്കാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ സ്വദേശിയായ റിയാൻ എന്നയാൾക്കാണ് ഷജീർ ആലപ്പുഴ എസ്ബിഐ ബ്രാഞ്ചിലെ തൻ്റെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. ഈ അക്കൗണ്ട് വഴി പലതവണയായി എട്ട് ലക്ഷം രൂപയുടെ തട്ടിപ്പുപണ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാൻ തട്ടിപ്പുസംഘങ്ങൾ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുകയും, അക്കൗണ്ട് നൽകുന്നവർക്ക് വൻ തുക കമ്മീഷനായി നൽകുകയുമാണ് ചെയ്യുന്നത്.

തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടന്ന 'സൈബർ ഹണ്ട്' റെയ്ഡിന്റെ ഭാഗമായി വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഷജീർ ഒളിവിലായിരുന്നു. തുടർന്ന് പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് വാഴക്കോട് ഭാഗത്തുനിന്നാണ് വടക്കാഞ്ചേരി പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി എസ്.എച്ച്.ഒ അനൂപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ സഗുൺ, സി.പി.ഒമാരായ പുരന്ദരൻ, പൗലോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന: വയനാട്ടിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി
ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; കുട്ടികളെ ചുമതലപ്പെടുത്തി