വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

Published : Jan 16, 2021, 12:40 PM IST
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

Synopsis

പോർച്ചിൽ ഇരുന്ന സ്കൂട്ടറിലും വീട്ടിലെ ഹാളിനുള്ളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്.

ഹരിപ്പാട്: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ. ആറാട്ടുപുഴ കള്ളിക്കാട് വള്ളിയിൽ വീട്ടിൽ പത്മജൻ ( 48) ആണ്  ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ജിജി ഐപ്പ് മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 43 കുപ്പികളിൽ ആയി സൂക്ഷിച്ചിരുന്ന 21.5 ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് കണ്ടെടുത്തു. പോർച്ചിൽ ഇരുന്ന സ്കൂട്ടറിലും വീട്ടിലെ ഹാളിനുള്ളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ, നീക്കം ഡിവൈഎഫ്ഐ സമരത്തിന് പിന്നാലെ
നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍