
കൊല്ലം: കടയ്ക്കലിൽ എഐ ക്യാമറയിൽ പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി. കേസിൽ തട്ടത്തുമല സ്വദേശി അഭിജിത്തിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ വാഹനം ഉദ്യോഗസ്ഥർ പിടിച്ചുവെച്ചു. ബുള്ളറ്റ് രൂപമാറ്റം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അമിത വേഗതയിൽ ബൈക്കോ ഓടിച്ചതിനും വാഹനം ഓടിച്ചപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും അടക്കം 15,500, രൂപ അഭിജിത്തിൽ നിന്ന് പിഴയായി ഈടാക്കി. അഭിജിത്ത് കടക്കൽ നിന്നും ചിതറയിലേക്ക് പോകുന്ന വഴി വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന സംഘത്തിന്റെ മുന്നിൽപ്പെട്ടു. മോട്ടോർ വാഹനവകുപ്പിന്റെ കൊല്ലം എൻഫോഴ്‌സ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...