ഉത്തരേന്ത്യൻ സംഘത്തിലെ കണ്ണി, അന്താരാഷ്ട്ര ബന്ധങ്ങളെന്നും പൊലീസ്; കണ്ണൂർ സ്വദേശി പിടിയിൽ; 2 കോടിയുടെ തട്ടിപ്പ്

Published : Feb 12, 2025, 05:51 PM IST
ഉത്തരേന്ത്യൻ സംഘത്തിലെ കണ്ണി, അന്താരാഷ്ട്ര ബന്ധങ്ങളെന്നും പൊലീസ്; കണ്ണൂർ സ്വദേശി പിടിയിൽ; 2 കോടിയുടെ തട്ടിപ്പ്

Synopsis

ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പയ്യന്നൂർ സ്വദേശി കാസർകോട് പിടിയിൽ

പയ്യന്നൂർ: ഓൺലൈൻ ജോലിയുടെ മറവിൽ 2.23 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കാസർകോട് പിടിയിൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. കാസർകോട് കളനാട് ബാരെ വില്ലേജിൽ താമരക്കുഴി മൊട്ടയിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നാണ് കാസർകോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണിയാണ് പിടിയിലായ മുഹമ്മദ് നൗഷാദ് എന്ന് ഹൊസ്‌ദുർഗ് പൊലീസ് പറയുന്നു. പ്രതിക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം