
കോഴിക്കോട്: വര്‍ഷങ്ങളായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ (Minor girl) പീഡിപ്പിക്കുകയായിരുന്നയാളെ (rape case) പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെ ആണ് താമരശേരി സിഐ ടി എ അഗസ്‌റ്റിൻ അറസ്റ്റ് ചെയ്‌തത്. പതിനേഴുവയസുകാരിയുടെ പരാതിയിലാണ് നടപടി.
പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയത്തെ തുടർന്ന് പുറത്ത് പറയാതിരുന്ന പെൺകുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തുന്നത്. തുടർന്ന് പ്രതീഷിനെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam