എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

Published : Jan 30, 2020, 10:32 PM ISTUpdated : Jan 30, 2020, 10:35 PM IST
എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

Synopsis

മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറഞ്ഞു.

ഹരിപ്പാട്: ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാൾ അതേ സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്.

മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്കൂളിലെ സഹായിയും നോട്ടക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഇടയ്ക്ക് സ്കൂൾ ബസിൽ ക്ളീനറായും ജോലി ചെയ്തിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഹരിപ്പാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പന്തളത്ത് ക്രോസ് വോട്ടിങ് നടന്നു, സ്ഥാനാർഥി നിർണയവും പാളി: മുൻ അധ്യക്ഷ സുശീല സന്തോഷ്
എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല, പിന്തുണ മതേതര മുന്നണിക്ക്; പാലക്കാട് വിജയിച്ച കോൺ​ഗ്രസ് വിമതൻ