നിരവധി മോഷണ കേസിൽ പ്രതി; ഒടുവില്‍ പിടികിട്ടാപ്പുള്ളി കോടതിയില്‍ കീഴടങ്ങി

By Web TeamFirst Published Oct 17, 2018, 12:29 AM IST
Highlights

നിരവധി മോഷണ കേസ്സുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.  ചെലവൂർ പൂവത്തൊടി അക്ഷയ് സജീവ് (22) ആണ് ഇന്ന് കോഴിക്കോട് ജെ എഫ് സി എം  കോടതി മുമ്പാകെ കീഴടങ്ങിയത്.     ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും മറ്റും കസബ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.

കോഴിക്കോട്: നിരവധി മോഷണ കേസ്സുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.  ചെലവൂർ പൂവത്തൊടി അക്ഷയ് സജീവ് (22) ആണ് ഇന്ന് കോഴിക്കോട് ജെ എഫ് സി എം  കോടതി മുമ്പാകെ കീഴടങ്ങിയത്.     ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും മറ്റും കസബ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.  

നിരവധി മോഷണ കേസുകളിലും മയക്കുമരുന്ന് കൈവശം വെച്ച കേസിലും പ്രതിയായ അക്ഷയ് കൂട്ടുപ്രതികളായ അമ്പായത്തോട് ആഷിഖ്, സനു, രാഘവ്, അലി എന്നിവരെ കഴിഞ്ഞ ദിവസം കസബ പൊലീസിന്റെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തിരുന്നു. 

click me!