പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍

Published : May 27, 2026, 10:20 PM IST
man arrested for sexually assaulting minor girl

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി കൂടത്തായ് സ്വദേശി നെരോത്ത് വീട്ടില്‍ 'കസിന്‍' ഷാലു എന്ന ഷാലുവിനെ(23)യാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ വെച്ചും സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചും ലഹരി നല്‍കി നിരവധി തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരമറിഞ്ഞ് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു ഷാലു. ഇയാള്‍ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തി പിടികൂടുകയായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാലുവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മറുനാടിൻ്റെ മകളാണെങ്കിലും ഇവൾ കേരളത്തിൻ്റെ മണിമുത്ത്; പ്ലസ്ടുവിന് മിന്നും വിജയം നേടി നേപ്പാള്‍ സ്വദേശിനി
താടിയും മീശയും കളഞ്ഞു, മാപ്പുമെഴുതി, എന്നിട്ടും രക്ഷയില്ല; തിരികെ കൊടുത്തതും പോയി! സിനിമയെ വെല്ലുന്ന മോഷണത്തിനുശേഷം പ്രതി പിടിയിൽ