ആട് കിണറ്റിൽ വീണു, കിണർ വൃത്തിയാക്കുന്നതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു; പ്രതി പിടിയിൽ

Published : Aug 09, 2026, 01:07 AM IST
Kerala Police

Synopsis

വർക്കലയിൽ കിണറ്റിൽ വീണ ആടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആട്ടുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിണർ വൃത്തിയാക്കിയില്ലെന്ന വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്.

വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന വിരോധത്തിൽ ആട്ടുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53) യെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ആശുപത്രിയിൽ ചികിത്സയിലാണ്.

രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജശേഖരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വീണിരുന്നു. തുടര്‍ന്ന് ആടിനെ പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്ന് പറഞ്ഞ് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്.

രാജേന്ദ്രനെ നെഞ്ചിലേക്ക് കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. എന്നാൽ ആക്രമണത്തിനിടെ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു. മുതുകിൽ തോളിനോടു ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമായാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രതിയായ രാജശേഖരൻ പിള്ളയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാജേന്ദ്രനെ നെഞ്ചിലേക്ക് കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. എന്നാൽ ആക്രമണത്തിൽ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു. മുതുകിൽ തോളിനോടു ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമായാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രതിയായ രാജശേഖരൻ പിള്ളയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഡംബര കാറിനടിയിൽ സീക്രട്ട് ലോക്കർ, നിസാറിൻ്റെയും ഷമീമിൻ്റെയും സൂത്രപ്പണി പൊളിച്ച് പൊലീസ്; 95 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
പ്രളയബാധിതർക്ക് വീടും പശുക്കൾക്ക് തൊഴുത്തും നൽകി, സ്നേഹമാതൃകയായി പ്രസന്ന